Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Food Department

റേ​ഷ​ൻ അ​രി​യു​ടെ അ​ള​വി​ലും വി​ല​യി​ലും മാ​റ്റ​മി​ല്ല: വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ള്ളി ഭ​ക്ഷ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് റേ​ഷ​ൻ അ​രി​യു​ടെ വി​ല 10.90 രൂ​പ​യി​ൽ​നി​ന്ന് 26 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഭ​ക്ഷ്യ​വ​കു​പ്പ്. ഓ​രോ കാ​ർ​ഡി​നു​മു​ള്ള സാ​ധാ​ര​ണ റേ​ഷ​ൻ അ​രി വി​ഹി​ത​ത്തി​ൽ കു​റ​വു​വ​രു​ത്തു​ക​യോ വി​ല വ​ർ​ധി​പ്പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ടൈ​ഡ് ഓ​വ​ർ അ​രി​വി​ഹി​ത​ത്തി​ൽ 2026 ജ​നു​വ​രി മു​ത​ൽ 6,459 മെ​ട്രി​ക് ട​ണ്ണി​ന്‍റെ കു​റ​വു​ണ്ടാ​യ​താ​ണ് അ​ധി​ക സ്പെ​ഷ​ൽ അ​രി വി​ത​ര​ണ​ത്തി​ൽ പ​രി​മി​തി​യു​ണ്ടാ​കാ​ൻ കാ​ര​ണം. നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്ന 33,294 മെ​ട്രി​ക് ട​ണ്‍ അ​രി​ക്ക് പ​ക​രം നി​ല​വി​ൽ 26,835 മെ​ട്രി​ക് ട​ണ്‍ അ​രി​യും 6,459 മെ​ട്രി​ക് ട​ണ്‍ ഗോ​ത​ന്പു​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റ് സെ​യി​ൽ സ്കീം (​ഒ​എം​എ​സ്എ​സ്) വ​ഴി അ​രി വാ​ങ്ങി അ​ധി​ക​മാ​യി വി​ത​ര​ണം ചെ​യ്യു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നീ​ല, വെ​ള്ള, ത​വി​ട്ട് കാ​ർ​ഡു​ട​മ​ക​ൾ​ക്ക് 26 രൂ​പ നി​ര​ക്കി​ൽ അ​ധി​ക ഒ​എം​എ​സ്എ​സ് അ​രി ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. മ​ഞ്ഞ കാ​ർ​ഡി​ന്‍റെ നി​ല​വി​ലെ അ​രി വി​ഹി​ത​ത്തി​ൽ കു​റ​വി​ല്ല.

പി​ങ്ക് കാ​ർ​ഡി​ന് സാ​ധാ​ര​ണ വി​ഹി​ത​മാ​യ നാ​ലു കി​ലോ അ​രി​യും ഒ​രു കി​ലോ ഗോ​ത​ന്പും ന​ൽ​കു​ന്ന​ത് തു​ട​രും. അ​ധി​ക​മാ​യി മൂ​ന്നു കി​ലോ ഒ​എം​എ​സ്എ​സ് അ​രി​യാ​ണ് 26 രൂ​പ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ന്ന​ത്. ഓ​ണ​ക്കാ​ല​ത്ത് പൊ​തു​വി​ത​ര​ണ ശൃം​ഖ​ല​യി​ലൂ​ടെ 1,65,932 മെ​ട്രി​ക് ട​ണ്‍ അ​രി​യും 24,506 മെ​ട്രി​ക് ട​ണ്‍ ഗോ​ത​ന്പും വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ച​താ​യും ഭ​ക്ഷ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Latest News

Corehub Up